തിരുവനന്തപുരം : പ്രയാര്‍ ഗോപാലകൃഷ്ണന്റെ മനസിലെ ദുഷിപ്പ് വിളമ്പാനുള്ള പദവിയല്ല ദേവസ്വംബോര്‍ഡ് പ്രസിഡന്റ് സ്ഥാനമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരുന്ന് സംസ്കാര ശൂന്യമായ ജല്പ്പനങ്ങള് നടത്തുന്നത് ശരിയല്ല. പ്രയാറിന്റെ പ്രസ്താവന ശബരിമല ഭക്തരെയും സ്ത്രീ സമൂഹത്തേയും ഒരുപോലെ അപമാനിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.