മുംബൈ റെയില്‍വേ സ്‌റ്റേഷനില്‍ തിക്കിലും തിരക്കിലുംപെട്ട് 22 പേര്‍ മരിച്ചു

262

മുംബൈ: മുംബൈയിലെ എല്‍ഫിന്‍സ്റ്റോണ്‍ റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലുംപെട്ട് 22 പേര്‍ മരിച്ചു. 50-ല്‍ അധികം പേര്‍ക്കു പരുക്കേറ്റു. ഇതില്‍ 30 പേരുടെ നില ഗുരുതരമാണ്. കനത്ത മഴയില്‍നിന്ന് രക്ഷതേടി ജനക്കൂട്ടം റയില്‍വേ മേല്‍പ്പാലത്തിലേക്കു തിക്കിക്കയറിയതാണ് വന്‍ ദുരന്തത്തിനിടയായത്.

എന്നാല്‍, അപകടം ലോക്കല്‍ ട്രെയിന്‍ ഗതാഗതത്തെ കാര്യമായി ബാധിച്ചിട്ടില്ല.

നാലു ലൈനുകള്‍ ഉള്ളതില്‍ ഒരെണ്ണത്തിലെ ഗതാഗതം മാത്രമാണു തടസ്സപ്പെട്ടത്.

NO COMMENTS