മാധ്യമപ്രവര്‍ത്തകനേയും ഭാര്യയേയും കെട്ടിയിട്ട് കവര്‍ച്ച നടത്തിയ കേസിലെ പ്രതി പിടിയില്‍

175

കണ്ണൂര്‍: മാധ്യമപ്രവര്‍ത്തകനേയും ഭാര്യയേയും കെട്ടിയിട്ട് കവര്‍ച്ച നടത്തിയ കേസിലെ പ്രതി പിടിയില്‍. ട്രെയിൻ യാത്രയ്ക്കിടെ യാണ് പ്രതി പൊലീസിന്റെ പിടിയിലായത്. കണ്ണൂര്‍ ഉരുവച്ചാലില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് മാധ്യമപ്രവര്‍ത്തകനായ കെ. വിനോദ് ചന്ദ്രനെയും ഭാര്യയെയും കെട്ടിയിട്ട് കവര്‍ച്ച നടത്തിയ സംഭവത്തിലെ മുഖ്യപ്രതി ബംഗ്‌ളാദേശ് സ്വദേശി മുഹമ്മദ് ബിലാനാണ് അറസ്റ്റിലായത്. ഇയാളെ കണ്ണൂരിലെത്തിച്ചു. ഡല്‍ഹിയിലെ സീമാപുരയില്‍ വച്ചാണ് സിറ്റി സിഐ പ്രദീപന്‍ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്.

ഡല്‍ഹിയില്‍ നിന്ന് ഹൗറയിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെയാണ് ഇയാള്‍ പിടിയിലായത്.കണ്ണൂര്‍ ജില്ലാ പൊലീസ് ചീഫ് ജി. ശിവവിക്രത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സിറ്റി സിഐയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. ഡല്‍ഹി കേന്ദ്രീകരിച്ച സംഘത്തിന് മുഖ്യപ്രതി സീമാപുരയിലുള്ളതായി സൂചന ലഭിച്ചു. തുടര്‍ന്ന് പൊലീസ് സംഘം അങ്ങോട്ട് പുറപ്പെട്ടെങ്കിലും ഇയാള്‍ ട്രെയിനില്‍ ഹൗറയിലേക്ക് തിരിക്കുകയായിരുന്നു. ഇതിനിടിയില്‍ പൊലീസ് സംഘവും ട്രെയിനില്‍ കയറി ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു.

സെപ്റ്റംബര്‍ ആറിന് പുലര്‍ച്ചെ 2.15നായിരുന്നു കവര്‍ച്ച. മുന്‍വശത്തെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന കവര്‍ച്ചാ സംഘം വിനോദ് ചന്ദ്രനെയും ഭാര്യ സരിത കുമാരിയെയും ആക്രമിച്ച്‌ കെട്ടിയിട്ട ശേഷം പണവും സ്വര്‍ണവും എ.ടി.എം കാര്‍ഡും മറ്റും കവരുകയായിരുന്നു.ഇതര സംസ്ഥാനക്കാരായ നാലംഗ സംഘമാണ് കവര്‍ച്ചയ്ക്കുപിന്നിലെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിനിടയിലാണ് മുഖ്യപ്രതി പിടിയിലായത്ദമ്ബതികളെ തലക്കും മുഖത്തും കഴുത്തിനും കവര്‍ച്ചാ സംഘം പരിക്കേല്‍പ്പിച്ചു. മുഖം മൂടി ധരിച്ച്‌ ആയുധധാരികളായാണ് സംഘം കവര്‍ച്ചക്കെത്തിയത്.

NO COMMENTS