കശ്മീരിനെ വീണ്ടും സ്വര്‍ഗമാക്കി മാറ്റുമെന്ന്‍ രാജ്നാഥ് സിങ്

186

അനന്ത്നാഗ്: കശ്മീരിനെ വീണ്ടും സ്വര്‍ഗമാക്കി മാറ്റുമെന്ന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. കശ്മീര്‍ താഴ്വരയില്‍ സമാധാനം പുലരണമെന്ന് ആഗ്രഹിക്കുന്ന ആരുമായും ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി.
സംഘര്‍ഷങ്ങളില്‍നിന്നു കശ്മീരിനെ എത്രയും വേഗം മോചിപ്പിക്കും. ആരൊക്കെ എതിര്‍ത്താലും കശ്മീരിനെ വീണ്ടും സ്വര്‍ഗമാക്കി മാറ്റുമെന്നും രാജ്നാഥ് സിങ് പറഞ്ഞു. കശ്മീരിലെ സ്ഥിതിവിശേഷങ്ങളെക്കുറിച്ച്‌ ആക്ഷേപമുള്ളവര്‍ ഇക്കാര്യം അധികാരികളെ അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചര്‍ച്ചയ്ക്കായി മുന്നോട്ടുവരാന്‍ എല്ലാവരോടും ഞാന്‍ ആഹ്വാനം ചെയ്യുന്നു. പരാതികള്‍ ഉള്ളവര്‍ ധൈര്യമായി വരണം. തുറന്ന ഹൃദയത്തോടെ ചര്‍ച്ചയ്ക്കിരിക്കാന്‍ തയാറാണെന്ന് രാജ്നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.

NO COMMENTS