നടിക്കെതിരായ പരാമര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പി.സി ജോര്‍ജ്

204

തിരുവനന്തപുരം : കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരായ പരാമര്‍ശങ്ങളില്‍ താന്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പി.സി ജോര്‍ജ്. നടിയുടെ പരാതിയോടെ ദിലീപ് നിരപരാധിയെന്ന് തെളിഞ്ഞുവെന്നും പി.സി പറഞ്ഞു. അന്വേഷണം ശരിയായ ദിശയിലല്ലെന്നും കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കേണ്ടതില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു. പരാതിയെ ഭയപ്പെടുന്നില്ല. പള്‍സര്‍ സുനി പറയുന്നത് വിശ്വസിക്കരുതെന്നും സുനി പിണറായി വിജയന്റെ പേരു പറഞ്ഞാല്‍ അറസ്റ്റു ചെയ്യുമോ എന്നും പി.സി ജോര്‍ജ് ചോദിച്ചു. നതിക്കെതിരെ പരാമര്‍ശം നടത്തിയ വനിതാ കമ്മീഷനെതിരെയും രൂക്ഷമായ വിമര്‍ശനമാണ് പി.സി ജോര്‍ജ് നടത്തിയത്. വനിത കമ്മിഷന്റെ തലപ്പത്തും യോഗ്യതയള്ളവര്‍ വരണമെന്നും പലകുറി തോറ്റവരെയല്ല കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്ത് ഇരുത്തേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

NO COMMENTS