ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന്‍

170

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന്‍ നടക്കും. എന്‍ഡിഎ സ്ഥാനാര്‍ഥി എം.വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടും എന്ന് ഏറെക്കൂറെ തീര്‍ച്ചയാണ്. മഹാത്മാഗാന്ധിയുടെ കൊച്ചുമകന്‍ ഗോപാല്‍ കൃഷ്ണ ഗാന്ധിയാണു പ്രതിപക്ഷ സ്ഥാനാര്‍ഥി. രാവിലെ പത്തുമുതല്‍ അഞ്ചു വരെയാണ് വോട്ടെടുപ്പ്.
ഏഴു മണിയോടെ ഫലപ്രഖ്യാപനവുമുണ്ടാകും. ലോക്സഭ, രാജ്യസഭ അംഗങ്ങള്‍ അടങ്ങുന്ന ഇലക്ടറല്‍ കോളജാണ് ഇന്ത്യയുടെ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. രാജ്യസഭാ അധ്യക്ഷന്‍ കൂടിയാണ് ഉപരാഷ്ട്രപതി.

NO COMMENTS