കേരള ബജറ്റ് 2016

185

∙ രണ്ടുവർഷത്തേക്ക് പുതിയ സ്ഥാപനങ്ങളും തസ്തികകളുമില്ല. ആരോഗ്യം പോലുള്ള ചില മേഖലകൾക്കുമാത്രം ഇളവ്
∙ എല്ലാ സാമൂഹികക്ഷേമ പെൻഷനും 1000 രൂപയാക്കി
∙ എല്ലാവർക്കും വീട്, വെള്ളം, വെളിച്ചം എന്നിവ ഉറപ്പാക്കും
∙ പെൻഷൻ കുടിശിക തീർക്കും
∙ 60 വയസുകഴിഞ്ഞ എല്ലാവർക്കും പെൻഷൻ. പെൻഷൻ ബാങ്ക് വഴിയാക്കും
∙ ജീവനക്കാർക്ക് ഒാണത്തിന് ഒരുമാസത്തെ ശമ്പളം അഡ്വാൻസായി നൽകും
∙ അഞ്ചുവർഷത്തിനകം എല്ലാവർക്കും വീട്
∙ കാരുണ്യചികിൽസാപദ്ധതി എല്ലാവരുടെയും അവകാശമാക്കും
∙ മുടങ്ങിക്കിടക്കുന്ന വീടുകൾ പൂർത്തീകരിക്കാൻ പ്രത്യേകപദ്ധതി
∙ ഭൂമിയില്ലാത്തവർക്ക് മൂന്നുസെന്റ് സ്ഥലം
∙ ധനപ്രതിസന്ധി മറികടക്കാൻ രണ്ടാംമാന്ദ്യവിരുദ്ധ പാക്കേജ്. 12,000 കോടിരൂപയുടെ പാക്കേജ്.
∙ ഇതരസംസ്ഥാന തൊഴിലാളികൾക്കായി നിയമനിർമാണം
∙ പട്ടികജാതി, പട്ടിക വർഗ വിദ്യാർഥികൾക്ക് പ്രത്യേക പദ്ധതി
∙ നാലുവരിപ്പാത, ഗെയിൽ, വിമാനത്താവളവികസനം എന്നിവയ്ക്ക് ഫണ്ട് അനുവദിച്ചു
∙ മരുന്നു നിർമാണത്തിനായി കെഎസ്ഡിപിയുടെ നേതൃത്വത്തിൽ ഫാക്ടറി
∙ കൃഷിഭൂമിയുടെ ഡേറ്റാബാങ്ക് ഒരു വർഷത്തിനകം പൂർത്തീകരിക്കും
∙ നെല്ലുസംഭരണത്തിനു 385 കോടി. വയൽനികത്തൽ വ്യവസ്ഥ റദ്ദാക്കി.
∙ നാളികേര സംരംഭണത്തിന് 25 കോടി. പച്ചക്കറി കൃഷിക്ക് ഊന്നൽ.
∙ നെൽകൃഷി പ്രോൽസാഹനത്തിനു 50 കോടി, സബ്സിഡി കൂട്ടും

NO COMMENTS

LEAVE A REPLY