ഇരട്ട ജീവപര്യന്തം പാടില്ല : സുപ്രീംകോടതി

140

ന്യൂഡൽഹി∙ ഒരാൾക്ക് ഇരട്ട ജീവപര്യന്തം പാടില്ലെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച്. ഒരാള്‍ക്ക് ഒരു ജീവിതം മാത്രമേയുള്ളൂവെന്നും അതിനാല്‍ ഒരു ജീവപര്യന്തം മതിയെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഒന്നിലേറെ ജീവപര്യന്തത്തിനു വിധിക്കപ്പെട്ട പ്രതികളുടെ ശിക്ഷ സംബന്ധിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.

ജീവപര്യന്തത്തിനൊപ്പം ഇളവില്ലാത്ത ശിക്ഷ നൽകാം. ഇരുപതോ മുപ്പതോ വർഷം കാലപരിധി നിശ്ചയിച്ച് ശിക്ഷ വിധിക്കാമെന്നും കോടതി അറിയിച്ചു. തമിഴ്നാട്ടില്‍ എട്ടുപേര്‍ കൊല്ലപ്പെട്ട കേസിലെ പ്രതികള്‍ക്ക് എട്ട് ജീവപര്യന്തംവീതം നല്‍കിയ മദ്രാസ് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദുചെയ്തു.

കൊലപാതക ശ്രമത്തിന് 10 വര്‍ഷം വീതം കഠിനതടവും കൊലപാതകത്തിനും ഗൂഢാലോചനയ്ക്കും എട്ട് ജീവപര്യന്തം വീതവുമായിരുന്നു പ്രതികള്‍ക്ക് മദ്രാസ് ഹൈക്കടതി വിധിച്ച ശിക്ഷ. ഇതിനെ ചോദ്യം ചെയ്തു സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി.

NO COMMENTS

LEAVE A REPLY