അമേഠിയില്‍ രാഹുല്‍ ഗാന്ധിയുടെ നാമ നിര്‍ദേശ പത്രികയിലെ അവ്യക്തത – സൂക്ഷ്മ പരിശോധന ഇന്ന് നടക്കും.

184

അമേഠി: അമേഠിയില്‍ രാഹുല്‍ ഗാന്ധിയുടെ നാമ നിര്‍ദേശ പത്രികയിലെ അവ്യക്തത സംബന്ധിച്ച സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. രാഹുലിനെതിരെ സ്വതന്ത്ര സ്ഥാനാര്‍ഥി, ബ്രിട്ടീഷ് പൗരത്വ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് സൂക്ഷ്മ പരിശോധന മാറ്റിവച്ചത്.

വിശദീകരണം നല്‍കാന്‍ സമയം വേണമെന്ന് രാഹുലിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു നടപടി. ബ്രിട്ടനില്‍ റജിസ്റ്റര്‍ ചെയ്ത കമ്ബനിയുടെ രേഖകളില്‍ രാഹുല്‍ ബ്രിട്ടിഷ് പൗരനെന്ന് എഴുതിയിയിരിക്കുന്നുവെന്നാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ വാദം. അതേസമയം രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം പരിശോധിക്കണമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. വിദേശ പൗരത്വം ഉണ്ടെന്ന വിവരം രാഹുല്‍ ഗാന്ധി മറച്ചുവച്ചെന്നാണ് പരാതി.

സത്യവാങ്മൂലത്തിലും പത്രികയിലും ഇക്കാര്യം വ്യക്തമാക്കിയിട്ടില്ലെന്നും പരാതിയില്‍ പറയുന്നു. അമേഠിയില്‍ ബിജെപി ഉന്നയിച്ച പരാതി വസ്തുതാപരമാണെന്നും കമ്മീഷന്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും തുഷാര്‍ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദ്ദേശ പത്രികയെ ചൊല്ലി ആരോപണങ്ങള്‍ ഉയര്‍ന്നതിനാല്‍ അമേഠിയില്‍ ഇത് വരെ രാഹുലിന്റെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചിട്ടില്ല.

NO COMMENTS