സര്‍വ്വീസസ് – സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കി.

258

ചണ്ഡീഗഡ്: ആതിഥേയരായ പഞ്ചാബിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ച്‌ സര്‍വ്വീസസ് സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കി. പഞ്ചാബിനെ ഒരു ഗോളിന് കീഴടക്കിയാണ് ഒരിടവേളക്കുശേഷം സര്‍വീസസ് വീണ്ടും കിരീടത്തില്‍ മുത്തമിട്ടത്. ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം 61ആം മിനുട്ടില്‍ ബികാഷ് താപയാണ് സര്‍വീസസിനായി വിജയഗോള്‍ നേടിയത്.

സന്തോഷ് ട്രോഫിയില്‍ സര്‍വീസസിന്റെ ആറാം കിരീടമാണിത്. അഞ്ച് തവണ സര്‍വീസസ് റണ്ണറപ്പായി. സെമിയില്‍ ഗോവയെ തോല്‍പ്പിച്ചാണ് പഞ്ചാബ് ഫൈനലിലെത്തിയത്. കര്‍ണാടകയെ മറികടന്നായിരുന്നു സര്‍വീസസിന്റെ ഫൈനല്‍ പ്രവേശനം.

നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകള്‍ക്കും ഗോള്‍ നേടാനാവാതെ വന്നതോടെ ഷൂട്ടൌട്ടിലേക്ക് നീണ്ട മത്സരത്തില്‍ 5-4നായിരുന്നു സര്‍വ്വീസസ് ജയിച്ചത്. ഇത്തവണത്തെ സന്തോഷ് ട്രോഫിയില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് സര്‍വ്വീസസ് കിരീടം സ്വന്തമാക്കിയത്.

NO COMMENTS