തിരുവനന്തപുരം: കേരളത്തിലെ അറിയപ്പെടുന്ന സ്വാതന്ത്ര്യസമര സേനാനിയായ കെ ഇ മാമന് അന്തരിച്ചു. നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ കഴിയവേയാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. നാല് വര്‍ഷത്തോളമായി നെയ്യാറ്റിന്‍കരയിലെ ഈ ആശുപത്രി അധികൃതരുടെ പരിചരണയില്‍ കഴിയവേയാണ് അദ്ദേഹം വിടപറഞ്ഞിരിക്കുന്നത്.