ജേക്കബ് തോമസിന്‍റെ ആത്മകഥാ പ്രകാശന ചടങ്ങില്‍ നിന്ന് വിട്ട് നിന്നത് നിയമ പ്രശ്‌നങ്ങളുള്ളതിനാലാണെന്ന് മുഖ്യമന്ത്രി

195

തിരുവനന്തപുരം: വിജിലന്‍സ് മേധാവിയായിരുന്ന ജേക്കബ് തോമസ് ഐപിസിന്റെ ആത്മകഥാ പ്രകാശന ചടങ്ങില്‍ നിന്ന് വിട്ട് നിന്നത് നിയമ പ്രശ്‌നങ്ങളുള്ളതിനാലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജേക്കബ് തോമസ് ഒരു പുസ്തകമെഴുതി. അത് പ്രകാശനം ചെയ്യണമെന്ന് തന്നോട് ആവശ്യപ്പെട്ടിരുന്നു. അത് സമ്മതിച്ചതുമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ പുസ്തകപ്രകാശനത്തിലെ അപാകതള്‍ സംബന്ധിച്ച് ചില വാര്‍ത്തകള്‍ വന്നു. ഇത് സംബന്ധിച്ച നിയമപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്ര് എംഎല്‍എ കെസി ജോസഫ് തനിക്ക് കത്ത് നല്‍കി. ഈ കത്ത് നിയമ സെക്രട്ടറിക്ക് പരിശോധിക്കാന്‍ നല്‍കി. ചില നിയമ പ്രശ്‌നങ്ങളുണ്ടെന്ന് നിയമ സെക്രട്ടറി വ്യക്തമാക്കി. ആ സാഹചര്യത്തില്‍ പുസ്തക പ്രകാശനത്തിന് പോകുന്നത് ഭംഗിയല്ലെന്നും പിണറായി വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY