മൂന്ന് സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്കു വന്‍തുക ഫീസ് വാങ്ങാന്‍ അനുമതി നല്‍കിയ ഹൈക്കോടതി നിര്‍ദേശം തിരുത്താന്‍ ശ്രമിക്കും : പിണറായി വിജയന്‍

144

കോഴിക്കോട്• മൂന്ന് സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്കു വന്‍തുക ഫീസ് വാങ്ങാന്‍ അനുമതി നല്‍കിയ ഹൈക്കോടതി നിര്‍ദേശം തിരുത്താന്‍ ശ്രമിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ കോളജുകളിലേക്കു പ്രവേശന പരീക്ഷാ കമ്മിഷണര്‍ പ്രവേശനം നടത്തുമെങ്കിലും ഫീസ് കുറയ്ക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിക്കും.സര്‍ക്കാര്‍ നിശ്ചയിച്ച ഫീസില്‍ കോളജുകള്‍ പ്രവേശനം നടത്തുമ്ബോള്‍ ‍ചിലയിടത്ത് അധികഫീസ് ഇടാക്കുന്നതു ശരിയല്ല. ഇതു കോടതിയെ അറിയിക്കും. രണ്ടര ലക്ഷം ഫീസ് വാങ്ങുന്നതിനെ എതിര്‍ക്കുന്നവര്‍ 10 ലക്ഷം ഫീസ് വാങ്ങാന്‍ മാനേജുമെന്റുകള്‍ അനുമതി നേടിയതിനെതിരെ മിണ്ടുന്നില്ലെന്നും മുഖ്യമന്ത്രി കോഴിക്കോട്ട് പറഞ്ഞു.സംസ്ഥാന സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെടാതിരുന്ന കെഎംസിടി, കണ്ണൂര്‍ ഉള്‍പ്പെടെയുള്ള സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനത്തിന് അനുമതി നല്‍കി സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നു. മെറിറ്റ് സീറ്റുകളില്‍ 10 ലക്ഷം രൂപ വാങ്ങി പ്രവേശനം നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്. ജയിംസ് കമ്മിറ്റി ഈ ആവശ്യം നേരത്തേ അംഗീകരിച്ചിരുന്നു.