പ‌ഞ്ചായത്ത് സെക്രട്ടറി കൈക്കൂലി വാങ്ങുന്നതിനിടെ പിടിയില്‍

230

കൊച്ചി: കാലടിയ്ക്കടുത്ത് കാഞ്ഞൂരില്‍ കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറിയെ വിജിലന്‍സ് പിടികൂടി. രാജലക്ഷ്മിയെയാണ് എറണാകുളം വിജിലന്‍സ് സംഘം പിടികൂടിയത്. ചെങ്ങള്‍ സ്വദേശിയും ജാതി സത്ത് നിര്‍മ്മിക്കുന്ന കമ്പനി ഉടമയുമായ വിമലാണ് പരാതിക്കാരന്‍. ലൈസന്‍സ് പുതുക്കി നല്‍കാന്‍ സെക്രട്ടറി കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. വിമല്‍ ഇക്കാര്യം വിജിലന്‍സിനെ അറിയിച്ചു. വിജിലന്‍സ് നല്‍കിയ നോട്ടുമായി പഞ്ചായത്ത് സെക്രട്ടറിയെ സമീപിച്ചത്. കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം സ്ഥലത്തെത്തി പഞ്ചായത്ത് സെക്രട്ടറിയെ പിടികൂടുകയായിരുന്നു.

NO COMMENTS

LEAVE A REPLY