തമിഴ്നാട്ടിലെ പടക്കനിര്‍മ്മാണ യൂണിറ്റിലുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ച് പേര്‍ മരിച്ചു

333

ചെന്നൈ: തമിഴ്നാട്ടിലെ പടക്കനിര്‍മ്മാണ യൂണിറ്റിലുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ച് പേര്‍ മരിച്ചു. രണ്ട് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്. നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മധുരയിലെ വെന്‍ട്രിലാവുരണി ഗ്രാമത്തിലെ പടക്ക നിര്‍മാണ യൂണിറ്റില്‍ ശനിയാഴ്ചയായിരുന്നു സംഭവം. ശക്തിഷണ്‍മുഖന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള പടക്കനിര്‍മാണ യൂണിറ്റിലാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് ഔദ്യോഗിക വിവരം. പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓര്‍ഗനൈസേഷന്റെ ലൈസന്‍സുള്ള യൂണിറ്റാണ് പൊട്ടിത്തെറിയില്‍ കത്തിനശിച്ചിട്ടുള്ളത്. 70 ജീവനക്കാരുള്ള 15 വര്‍ക്കിംഗ് ഷെഡുകളാണ് പ്രദേശത്തുള്ളത്. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ പടക്കനിര്‍മാണത്തിനുള്ള രാസവസ്തുക്കള്‍ കൂട്ടിക്കലര്‍ത്തുന്നതിനിടെ ശനിയാഴ്ചയായിരുന്നു അപകടം. പരിക്കേറ്റ ഷണ്‍മുഖവേല്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിക്കുകയായിരുന്നു. പാലുരാജ്(45), മുരുഗേശ്വരി(21), കലാറാണി(38), വിജയ (35), ഇളവരശി( 18), ശങ്കരമൂര്‍ത്തി (40), ആനന്ദമ്മാള്‍(55) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സ്ഫോടനത്തില്‍ മൂന്ന് ഷെഡുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തകരെത്തിയാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മരിച്ചവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

NO COMMENTS

LEAVE A REPLY