പെണ്‍കുട്ടികള്‍ പ്രേമിക്കരുത്; വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചു

204

പാലക്കാട്: പ്രേമത്തിനെതിരെ പെണ്‍കുട്ടികള്‍ക്ക് ബോധവത്കരണം നടത്തണമെന്ന സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ ഡിപിഐയുടെ നിര്‍ദേശം. പാലക്കാട് ജില്ലയില്‍ മാത്രമായി ഇറക്കിയ സര്‍ക്കുലര്‍ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ അല്ലെന്നും ഡിപിഐ അറിയിച്ചു. പാലക്കാട് ജില്ലാ കലക്ടറുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് ജില്ലയില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഈ സര്‍ക്കുലര്‍ ഇറക്കിയത്. പെണ്‍കുട്ടികളോട് പ്രേമം നടിച്ച് വശീകരണംബോധവത്കരണം നടത്തുന്നത് സംബന്ധിച്ച്’ എന്ന വിഷയ സൂചികയുമായി പാലക്കാട് ജില്ലയില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പുറത്തിറക്കിയ വിവാദ സര്‍ക്കുലര്‍ ആണ് പിന്‍വലിക്കണമെന്ന് ഡിപിഐ നിര്‍ദേശിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്, ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ സര്‍ക്കുലര്‍ ഇറക്കാന്‍ ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടത്. വിഷയത്തെകുറിച്ച് ഹൈസ്‌കൂള്‍ തലത്തില്‍ പെണ്‍കുട്ടികള്‍ക്ക് കൗണ്‍സലര്‍മാര്‍ മുഖേന ബോധവത്കരണ കഌസ് നടത്തണം, പി.ടി.എ മീറ്റിങ്ങുകളില്‍ രക്ഷിതാക്കള്‍ക്ക് ബോധവത്കരണം നടത്തുക, ബാലിശമായ പ്രേമങ്ങളില്‍ അകപ്പെടാതിരിക്കാന്‍ അവബോധം സൃഷ്ടിക്കാനായി ഹ്രസ്വ സിനിമകള്‍ പ്രദര്‍ശിപ്പിക്കുക എന്നിവയാണ് സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍. പൊലീസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനപ്പെടുത്തി ആണെങ്കിലും സര്‍ക്കുലര്‍ ഇറക്കും മുമ്പ് പൊതുവിദ്യാഭ്യാസ വകുപ്പുമായി കൂടിയാലോചിച്ചില്ലെന്നും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അറിവോടെയല്ലെന്നും ഡിപിഐ ഓഫീസ് ഇറക്കിയ പത്രക്കുറിപ്പല്‍ പറയുന്നു. സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. സര്‍ക്കുലറിനെ നിശിതമായി വിമര്‍ശിച്ചും അനുകൂലിച്ചും നിരവധിപ്പേര്‍ രംഗത്തുവന്നിരുന്നു.

NO COMMENTS

LEAVE A REPLY