നിയമത്തിന് മുന്നില്‍ ദവികളോ പണമോ പരിഗണനയോ വിഷയമല്ല : ജേക്കബ് തോമസ്

175

വയനാട്: നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്നും പദവികളോ പണമോ പരിഗണനയോ വിഷയമല്ലെന്നും ജേക്കബ് തോമസ്. ധനകാര്യവകുപ്പ് അഡീഷ്ണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിന് മറുപടിയായിട്ടാണ് ജേക്കബ് തോമസ് ഇത്തരമൊരു പ്രസ്താവന നടത്തിയത്. തനിക്കെതിരെയുള്ള അന്വേഷ്ണവിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് കെ.എം എബ്രഹം വിജിലന്‍സ് ഡയറക്ടര്‍ക്കും ആഭ്യന്തര സെക്രട്ടറിക്കും കത്തെഴുതിയിരുന്നു. തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നതായാണ് അദ്ദേഹം കത്തില്‍ ആരോപിക്കുന്നത്. അഡീഷ്ണല്‍ സെക്രട്ടറിയുടെ പദവിയും വൈസ് ചാന്‍സലറുടെ പദവിയും ദുരുപയോഗം ചെയ്തെന്ന പരാതിയില്‍ കെ.എം എബ്രാഹിമിനെതിരെ വിജിലന്‍സ് ദ്രുതപരിശോധനയ്ക്ക് ഉത്തരവിട്ടിരുന്നു. കൂടാതെ അനധിക്യത സ്വത്തുസന്പാദനക്കേസിലും എബ്രാഹിമിനെതിരെയും അന്വേഷണം നടക്കുന്നുണ്ട്.