നികുതി വെട്ടിച്ച് കടത്തിയ 82 ലക്ഷം രൂപയുടെ ഉല്‍പന്നങ്ങള്‍ പിടികൂടി

171

കോഴിക്കോട്: ബംഗളൂരുവില്‍ നിന്നും നികുതി വെട്ടിച്ച് കേരളത്തിലേക്ക് കടത്തിയ വിലകൂടിയ ബാത്ത്‌റൂം ഫിറ്റിംഗ്‌സ് വില്‍പ്പന നികുതി ഉദ്യോഗസ്ഥര്‍ പിടികൂടി. കോഴിക്കോട് നടത്തിയ പരിശോധനയിലാണ് 82 ലക്ഷം രൂപയുടെ ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തത്. കോഴിക്കോട് പെരിങ്ങളത്ത് വാണിജ്യ വകുപ്പ് ഇന്റലിജന്‍സ് വിഭാഗം നാലാം യൂണിറ്റ് നടത്തിയ പരിശോധനയിലാണ് 82 ലക്ഷം രൂപ വില വരുന്ന ആഡംബര ബാത്ത് റംഫിറ്റിംഗ്‌സ് പിടികൂടിയത്. ബാംഗ്ലൂര്‍ രജിസ്‌ട്രേഷനിലുള്ള ലോറിയില്‍ നിന്നാണ് ഉല്‍പന്നങ്ങള്‍ പിടികൂടിയത്. ചെരുപ്പുകള്‍ അടങ്ങിയ പെട്ടികള്‍ക്ക് അടിയിലായിരുന്നു ഇവ ഒളിപ്പിച്ചിരുന്നത്. ഇന്റലിജന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ മുത്തങ ചെക്ക് പോസ്റ്റിലും കര്‍ണാടക ചക്ക് പോസ്റ്റുകളിലും ഇവ പരിശോധനയ്ക്ക് വിധേയമായിട്ടില്ലെന്ന് വ്യക്തമായി . നികുതി ഇനത്തില്‍ 32 ലക്ഷം രൂപയാണ് ഈ ബാത്ത് റംഫിറ്റിംഗ്‌സിസ് നികുതി അടയ്‌ക്കേണ്ടത്. ലോറിയുടെ െ്രെഡവര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. എന്നാല്‍ ഇവ ആര്‍ക്കായാണ് കൊണ്ടുവന്നതെന്ന് അറിയില്ലെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. കോഴിക്കോട് എത്തിയാല്‍ ഒരു നന്പറില്‍ ബന്ധപ്പെടണമെന്നും അപ്പോള്‍ ആളുകള്‍ എത്തി സാധനം ഏറ്റുവാങ്ങാമെന്നുമാണ് ഇയാള്‍ പറഞ്ഞത്. വണ്ടിയില്‍ നിന്ന് കിട്ടിയ രേഖകളുടെ അടിസ്ഥാനത്തില്‍ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇന്റലിജന്‍സ്.

NO COMMENTS

LEAVE A REPLY