വിദ്യാര്‍ത്ഥിയെ പഞ്ചായത്ത് പ്രസിഡന്‍റ് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി

348

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ പഞ്ചായത്ത് പ്രസിഡന്‍റ് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതില്‍ പ്രതിഷേധം ശക്തമാകുന്നു. ബാലുശേരി പഞ്ചായത്ത് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സ്- യുവമോര്‍ച്ച മാര്‍ച്ച് നടത്തി. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിന്മേല്‍ പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ ചൈല്‍ഡ് ലൈന്‍ അന്വേഷണം പുരോഗമിക്കുന്നു. കോഴിക്കോട് ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് രവീന്ദ്രനാഥ് ട്യൂഷനെടുക്കാമെന്ന് പറഞ്ഞു വീട്ടിലേക്ക് ക്ഷണിച്ച് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചെന്നാണ് പരാതി. ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് രാജി വെയ്‌ക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. പ്രതിഷേധവുമായി യുവമോര്‍ച്ച പ്രവര്‍ത്തകരും എത്തി. കുട്ടിയുടെ വീടുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാളാണ് പഞ്ചായത്ത് പ്രസിഡന്‍റ്. പീഡനം നടന്ന വിവരം കുട്ടി അറിയിച്ചിട്ടും സ്കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ അറിയിച്ചില്ലെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.

NO COMMENTS

LEAVE A REPLY