അഖിലേഷ് യാദവിനെ സമാജ് വാദി പാര്‍ട്ടി നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു

316

ലക്നൗ: സമാജ് വാദി പാര്‍ട്ടി നിയമസഭാകക്ഷി നേതാവായി അഖിലേഷ് യാദവിനെ തിരഞ്ഞെടുത്തു. പാര്‍ട്ടി എംഎല്‍എമാരുടെയും എംഎല്‍സിമാരുടെയും യോഗത്തലായിരുന്നു തീരുമാനം. മുതിര്‍ന്ന നേതാക്കളായ അസം ഖാന്‍, ശിവ്പാല്‍ യാദവ് തുടങ്ങിയവര്‍ അസാന്നിധ്യം കൊണ്ടു ശ്രദ്ധേയരായി. നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ടതോടെ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ നേതാവിന്റെ തിരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്തവും അഖിലേഷില്‍ വന്നുചേര്‍ന്നതായി എസ്പി വക്താവ് രാജേന്ദ്ര ചൗധരി അറിയിച്ചു.

NO COMMENTS

LEAVE A REPLY