ഇറാനുമായുള്ള വ്യാപാര ബന്ധം ഇന്ത്യ പുന:പരിശോധിക്കണമെന്ന് നിക്കി ഹാലി

217

ന്യൂഡല്‍ഹി: ഇറാനുമായുള്ള ബന്ധം ഇന്ത്യ പുനഃപരിശോധിക്കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ അമേരിക്കന്‍ നയതന്ത്രജ്ഞ നിക്കി ഹാലി. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചര്‍ച്ചകള്‍ ക്രിയാത്മകമായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. ത്രിദിന ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ നിക്കിഹാലി സ്വകാര്യ ടിവി ചാനലിനോട് സംസാരിക്കവെയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ആരോടൊപ്പമാണ വ്യാപാരം നടത്തേണ്ടതെന്ന് നാമെല്ലാവരും ചിന്തിക്കണം. ഈ രാജ്യവുമായി വ്യാപാരബന്ധം തുടരേണ്ടതുണ്ടോ എന്ന് ഇന്ത്യ തീരുമാനിക്കേണ്ടതാണ്. അതുകൊണ്ട് തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി താന്‍ ചര്‍ച്ചകള്‍ നടത്തിയതെന്നും നിക്കിഹാലി വ്യക്തമാക്കി.

NO COMMENTS