അവശ വിഭാഗങ്ങള്‍ക്കായി ഗുണനിലവാരമുള്ള സൗജന്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണു സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നു പിണറായി വിജയന്‍

184

കൊച്ചി: സമൂഹത്തിലെ അവശ വിഭാഗങ്ങള്‍ക്കായി ഗുണനിലവാരമുള്ള സൗജന്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണു സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. റമദ ഹോട്ടലില്‍ ഹൃദ്രോഗ-ഹൃദയ ശസ്ത്രക്രിയ വിദഗ്ധരുടെ സംയുക്ത സംഘടനയായ സൊെസെറ്റി ഫോര്‍ ഹാര്‍ട്ട് ഫെയ്ലിയര്‍ ആന്‍ഡ് ട്രാന്‍സ്പ്ലാന്‍റേഷന്‍റെ നാലാമത് സമ്മേളനം രണ്ടാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ ചരിത്രം എന്ന പുസ്തകം ആരോഗ്യ മന്ത്രി കെ.കെ. െശെലജ പ്രകാശനം ചെയ്തു.
വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കിയ 27 ഡോക്ടര്‍മാരെ മുഖ്യമന്ത്രി ആദരിച്ചു. സൊെസെറ്റി പ്രസിഡന്‍റ് ഡോ.ശിവ് കെ. നായര്‍ അധ്യക്ഷത വഹിച്ചു. പി. രാജീവ്, ഡോ.കെ.യു. നടരാജന്‍, ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഡോ. പി.വേണുഗോപാല്‍, ഡോ. കെ.എം. ചെറിയാന്‍, ഡോ. ജോ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.