തപാല്‍ വകുപ്പിലെ ജിഡിഎസ് ജീവനക്കാരുടെ ശമ്പളം കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു

274

ന്യൂഡല്‍ഹി : തപാല്‍ വകുപ്പിലെ ജിഡിഎസ് ജീവനക്കാരുടെ ശമ്പളം കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ മാതൃകയില്‍ ക്ഷാമബത്ത വര്‍ധിപ്പിക്കും. തസ്തിക ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ എന്നാക്കും. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ക്ക് കുറഞ്ഞത് 12,000 രൂപയും അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ക്ക് 10,000 രൂപയും ശമ്പളമായി ലഭിക്കും. 3.07 ലക്ഷം ഡാക്ക് സേവകര്‍ക്ക് ഗുണം ലഭിക്കും. വേതന വര്‍ധനവ് ആവശ്യപ്പെട്ട് തപാല്‍ ജീവനക്കാര്‍ സമരത്തിലായിരുന്നു. ഈ സാഹചര്യത്തിലാണ് ശമ്പളം വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

NO COMMENTS