സീറോ മലബാര്‍ സഭ ഭൂമിയിടപാട് വിവാദത്തില്‍ പരിഹാരമായെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

296

കൊച്ചി: സീറോ മലബാര്‍ സഭ ഭൂമി ഇടപാട് വിവാദം പരിഹാരത്തിലേക്ക് എത്തിയെന്ന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി. മെത്രാന്മാരുടേയും അല്‍മായരുടേയും കൂട്ടായ്മയില്‍ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഓശാന സന്ദേശം നല്‍കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഭൂമി വില്‍പനയെക്കുറിച്ച്‌ താനും സഹയാമെത്രാന്മാരും പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞതാണ് സത്യമെന്നും, അതു മാത്രമെ വിശ്വസിക്കാവൂയെന്നും അദ്ദേഹം പറഞ്ഞു. മറ്റ് വാര്‍ത്തകള്‍ കേട്ട് ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. സമാധാനത്തിന്റെ ദിനങ്ങളാണ് വരുന്നതെന്നും എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്ക് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദൈവത്തിന്റെ ചാട്ടവാര്‍ നമുക്ക് എതിരാണെന്നും, വ്യക്തികളും,കുടുംബവും സഭയും ശുദ്ധികരിക്കപ്പെടണമെന്നും ഓശാന സന്ദേശത്തില്‍ അദ്ദേഹം അറിയിച്ചു. എറണാകുളം സെന്റ്മേരീസ് കത്തീഡ്രല്‍ ബസലിക്കയില്‍ നടന്ന ഓശാന ശുശ്രൂഷകള്‍ക്ക് കര്‍ദിനാള്‍ ആലഞ്ചേരി നേതൃത്വം നല്‍കി.

NO COMMENTS