പാകിസ്താനില്‍ അതിര്‍ത്തി കടന്ന് സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയ സൈനികരുമായി കരസേന മേധാവി കൂടിക്കാഴ്ച നടത്തി

212

ശ്രീനഗര്‍: പാകിസ്താനില്‍ അതിര്‍ത്തി കടന്ന് സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയ സൈനികരുമായി കരസേന മേധാവി കൂടിക്കാഴ്ച നടത്തി. ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിനിടെയാണ് ജനറല്‍ ദല്‍ബീര്‍ സിംഗ് സൈനികരുമായി കൂടിക്കാഴ്ച നടത്തിയത്. പിഴവുകളില്ലാതെ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയ സൈനികരെ അദ്ദേഹം അഭിനന്ദിച്ചു.
അതിര്‍ത്തിയിലെയും നിയന്ത്രണ രേഖയിലെയും സുരക്ഷയും അദ്ദേഹം വിലയിരുത്തി. ഇന്ത്യയുടെ സര്‍ജിക്കല്‍ സ്ട്രൈക്കിന് ശേഷം കരസേന മേധാവി നടത്തുന്ന ആദ്യ കശ്മീര്‍ സന്ദര്‍ശനമാണിത്. സൈനികരുമായും ഉന്നത സൈനിക മേധാവികളുമായും മൂന്ന് മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്.

NO COMMENTS

LEAVE A REPLY