വനം മാഫിയ സംഘങ്ങള്‍ കടത്തിയത് 14 കോടിയുടെ മരങ്ങള്‍ – കൂടുതലും തേക്ക് മരങ്ങൾ – ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ച

25

കോഴിക്കോട് : സംസ്ഥാനത്തെ വനം മാഫിയ സംഘങ്ങള്‍ 14 കോടിയുടെ മരങ്ങള്‍ മുറിച്ചു കടത്തിയെന്നും നിയമങ്ങള്‍ കാറ്റില്‍ പറത്തി വനംകൊള്ളസംഘം മുറിച്ച്‌ കടത്തിയതില്‍ കൂടുതലും തേക്ക് മരങ്ങളാണെന്നും. മരം മുറിച്ചു കടത്തലില്‍ വയനാട്ടിലെ റവന്യു ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായിട്ടുണ്ടെന്നും
റിപ്പോർട്ടുകൾ . വനം ഇന്റലിജെന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

പട്ടയ നിബന്ധങ്ങള്‍ക്ക് വിരുദ്ധമായി മരം മുറിച്ച്‌ കടത്തിയതെന്നും എട്ടര കോടിയുടെ മരം ഇതുവരെ തിരിച്ചു പിടിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വിജിലന്‍സ് പിസിസിഎഫ് ഗംഗാ സിങ്ങാണ് റിപ്പോര്‍ട്ട് നല്‍കിയത്
വനം മുറിച്ചു കടത്താനായി കൂട്ടുനിന്ന ഉദ്യോഗസ്ഥ സംഘങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാനും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.

വയനാട്, ഇടുക്കി, തൃശൂര്‍, എറണാകുളം ജില്ലകളിലാണ് വ്യാപക മരംമുറിയുണ്ടായത്. വയനാട്ടില്‍ വനം വകുപ്പ് അനുവദിക്കാത്ത സ്ഥലങ്ങളിലും മരം മുറി നടന്നിട്ടുണ്ട്. എന്നാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പാസ് അനുവദിച്ചിട്ടില്ലെന്നും റവന്യൂ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പാസ് അനുവദിച്ച തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

പട്ടയം നല്‍കുമ്ബോള്‍ ആ ഭൂമിയിലുള്ള മരങ്ങളുടെ പട്ടിക വനം വകുപ്പിന് നല്‍കണമെന്നും ശുപാര്‍ശയുണ്ട്. ഇതൊന്നും പാലിക്കപ്പെട്ടിട്ടില്ല. നിലവില്‍ മരം രജിസ്റ്റര്‍ വനം വകുപ്പിന്റെ കൈവശമില്ല. ഇത് സംബന്ധിച്ച്‌ വ്യക്തത വരുത്തേണ്ടതുണ്ടെന്നും അറിയിച്ചു.

NO COMMENTS