റോയല്‍ എന്‍ഫീല്‍ഡിനു കനത്ത വെല്ലുവിളി ഉയര്‍ത്തി യു എം ഇന്റര്‍നാഷനല്‍ എത്തുന്നു

284

ന്യൂഡല്‍ഹി: റോയല്‍ എന്‍ഫീല്‍ഡിനു കനത്ത വെല്ലുവിളി ഉയര്‍ത്തി യു എം ഇന്റര്‍നാഷനല്‍ എത്തുന്നു. ഐഷര്‍ മോട്ടോഴ്സിന്റെ ‘ബുള്ളറ്റ്’ അരങ്ങുവാഴുന്ന ഇടത്തരം പ്രീമിയം വിഭാഗത്തില്‍ യു എസ് മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡായ യു എം ഇന്റര്‍നാഷനല്‍ രണ്ടു പുതിയ മോഡലുകള്‍ അവതരിപ്പിക്കാനാണ് തയാറെടുക്കുന്നത്.

‘റെനെഗെഡ് കമാന്‍ഡൊ’, ‘റെനെഗെഡ് സ്പോര്‍ട്സ്’ എന്നീ 300 സി സി ബൈക്കുകളുമായാണ് ഫ്ളോറിയ ആസ്ഥാനമായ യു എം ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ വിപണിയിലിറക്കുന്നത്. ഡല്‍ഹി ഷോറൂമില്‍ ‘റെനെഗെഡ് കമാന്‍ഡൊ’യ്ക്ക് 1.49 ലക്ഷം രൂപയും ‘റെനെഗെഡ് സ്പോര്‍ട്സി’ന് 1.59 ലക്ഷം രൂപയുമാവും വില. നേരെത്തെ ബുക്ക് ചെയ്തു കാത്തിരിക്കുന്നവര്‍ക്ക് ഓഗസ്റ്റ് അവസാനത്തില്‍ മൂവായിരത്തോളം ബൈക്കുകള്‍ കൈമാറുമെന്നും യു എം ഇന്ത്യ ഡയറക്ടര്‍ രാജീവ് മിശ്ര അറിയിച്ചു. വിപണിയുടെ ആവശ്യത്തിനൊത്ത് ബൈക്കുകള്‍ ലഭ്യമാക്കാന്‍ റോയല്‍ എന്‍ഫീല്‍ഡിനു കഴിയാത്തതു തങ്ങളുടെ കമ്ബനിക്കു ഗുണകരമാവുമെന്നാണു മിശ്രയുടെ പ്രതീക്ഷ. അതേസമയം അടുത്ത മാര്‍ച്ചിനുള്ളില്‍ പുതിയ 200 സി സി, 400 സി സി ബൈക്കുകള്‍ കൂടി വില്‍പനയ്ക്കെത്തിക്കാനും യു എമ്മിനു പദ്ധതിയുണ്ട്.
Renegade-Sport-S-Official-Pic-2

NO COMMENTS

LEAVE A REPLY