കരിപ്പൂര്‍ വിമാനത്താവളത്തില്‍ 19 ലക്ഷം വിലവരുന്ന സ്വര്‍ണം പിടികൂടി

264

കരിപ്പൂര്‍ : കരിപ്പൂര്‍ വിമാനത്താവളത്തില്‍ ശീതളപാനീയ പൊടിയോടൊപ്പം ചേര്‍ത്ത് കടത്താന്‍ ശ്രമിച്ച 19 ലക്ഷം വിലവരുന്ന 633 ഗ്രാം സ്വര്‍ണമാണ് എയര്‍ഇന്ത്യാ എക്സ്പ്രസിന്റെ ദുബായ്- കോഴിക്കോട് വിമാനത്തിലെത്തിയ യാത്രക്കാരനില്‍ നിന്നും പിടികൂടിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഇന്റലിജന്‍സ് വിഭാഗം ഉദ്യോഗസ്ഥര്‍, വീണ്ടും പരിശോധന നടത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇയാളുടെ ചെക്ക് ഇന്‍ ബാഗില്‍ നിന്നും ശീതളപാനീയപ്പൊടിയുടെ നാല് പ്ലാസ്റ്റിക് ബോട്ടിലുകള്‍ കണ്ടെത്തുടു്കുകയായിരുന്നു. ഇതിലെ പൊടി സ്വര്‍ണ്ണപ്പണിക്കാരെ കൊണ്ട് പരിശോധിച്ചപ്പോഴാണ് സ്വര്‍ണമാണെന്ന് തിരിച്ചറിഞ്ഞത്.

NO COMMENTS