മലപ്പുറത്ത് ദേശീയ പാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് വാതകം ചോരുന്നു

249

മലപ്പുറം: കോഴിക്കോട് – പാലക്കാട് ദേശീയ പാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ടാങ്കറില്‍ നിന്ന് വാതകം ചോരുന്നുണ്ട്. മലപ്പുറം അരിപ്രക്കടുത്താണ് സംഭവം. സമീപവാസികളോട് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതു വഴിയുള്ള ഗതാഗതം തിരിച്ചു വിടുകയാണ്. പാലക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന പാചകവാതകം നിറച്ച ടാങ്കര്‍ ലോറിയാണ് മറിഞ്ഞത്. രാവിലെ എട്ടുമണിയോടെയാണ് അപകടമുണ്ടായത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇരുപത് മിനുട്ടിന് ശേഷമാണ് പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയത്. ചേളാരി ഐഒസിയില്‍ നിന്നുമുള്ള വിദഗ്ധര്‍ എത്തിയ ശേഷം മാത്രമേ ചോര്‍ച്ച അടക്കാന്‍ കഴിയൂ. വലിയ തോതില്‍ വാതകച്ചോര്‍ച്ചയില്ലെന്നാണ് അറിയുന്നത്. സമീപവാസികളോട് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്

NO COMMENTS