‘കോഫി രാജാവ്’ വി.ജി. സിദ്ധാര്‍ഥയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കാണപ്പെട്ടു .

188

മംഗളൂരു : ‘കഫേ കോഫി ഡേ’ ശൃംഖലയിലൂടെ ഇന്ത്യന്‍ കാപ്പിയുടെ സ്വാദ് കടലിനപ്പുറത്തും എത്തിച്ച ‘കോഫി രാജാവ്’ വി.ജി. സിദ്ധാര്‍ഥയുടെ (60) മൃതദേഹം നേത്രാവതി പാലത്തില്‍നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണപ്പെട്ടു . ബുധനാഴ്ച രാവിലെ ആറരയോടെ മത്സ്യത്തൊഴിലാളികളാണ് കണ്ടെത്തിയത്. നേത്രാവതി പുഴ കടലുമായി ചേരുന്ന ഹൊയ്ഗ ബസാര്‍ കായലില്‍ ഒഴുകുന്നനിലയിലായിരുന്നു മൃതദേഹം.നേത്രാവതി പാലത്തില്‍നിന്ന് ഏതാണ്ട് നാലുകിലോമീറ്റര്‍ അകലെയായിരുന്നു ഇത്. കരയ്ക്കെത്തിച്ചശേഷം ഇവര്‍ പോലീസിനെ വിവരമറിയിച്ചു.

തിങ്കളാഴ്ച രാത്രി കാണാതായ സിദ്ധാര്‍ഥയ്ക്കായി ചൊവ്വാഴ്ച പുലര്‍ച്ചെമുതല്‍ ദേശീയ ദുരന്തനിവാരണ സേനയും നാവികസേനയും തിരച്ചില്‍ നടത്തിവരികയായിരുന്നു. സാമ്പത്തിക ബാധ്യത കാരണം ആത്മഹത്യ ചെയ്തെന്നാണു പ്രാഥമിക നിഗമനം. കാണാതാവുമ്പോൾ ധരിച്ച ടീ ഷര്‍ട്ട് ശരീരത്തില്‍ ഉണ്ടായിരുന്നില്ല. ഇതില്‍ അസ്വാഭാവികത യുണ്ടെന്ന്‌ പോലീസ് സൂചിപ്പിച്ചു. ഫോണ്‍ കണ്ടെത്താനായിട്ടില്ല. നേത്രാവതി പുഴയില്‍ ഇതിനായി തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.

മൂക്കില്‍നിന്നു രക്തം വന്നനിലയിലായിരുന്നു മൃതദേഹം. പാൻറ്സിൻറെ പോക്കറ്റില്‍നിന്ന് പഴ്‌സും തിരിച്ചറിയല്‍കാര്‍ഡും ക്രെഡിറ്റ് കാര്‍ഡുകളും കണ്ടെത്തി. സ്വര്‍ണമോതിരവും ഡിജിറ്റല്‍ വാച്ചും ശരീരത്തിലുണ്ട്.ജില്ലാ വെന്‍ലോക്ക് ആശുപത്രിയില്‍നിന്ന് പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം വൈകീട്ട് നാലേകാലോടെ ചിക്കമഗളൂരുവിനു സമീപമുള്ള ചേതനഹള്ളി എസ്റ്റേറ്റിലെ തറവാട്ടുവീട്ടിലെത്തിച്ചു. മുഖ്യമന്ത്രി ബി.എസ്. െയദ്യൂരപ്പയുള്‍പ്പെടെയുള്ള പ്രമുഖര്‍ അന്ത്യോപചാരമര്‍പ്പിച്ചു.

കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ മൂത്തമകള്‍ മാളവികയാണു ഭാര്യ. രണ്ട് ആണ്‍മക്കളുണ്ട്. വൊക്കലിംഗ സമുദായ ആചാരപ്രകാരമുള്ള കര്‍മങ്ങള്‍ക്കുശേഷം രാത്രി ഏഴുമണിയോടെ മൂത്തമകന്‍ അമര്‍ത്യ സിദ്ധാര്‍ഥ ചിതയ്ക്ക് തീ കൊളുത്തി.

NO COMMENTS