ബീമാപള്ളി ഉറൂസ് കൊടിയേറി .

634

2019 ഫെബ്രുവരി 07 മുതൽ 17 ഞായർ വരെ പത്ത് ദിവസം നീണ്ടു നിൽക്കുന്ന ബീമാപള്ളി ഉറൂസ് കൊടിയേറി.നൂറ്റാണ്ടുകൾക്ക് മുൻപ് അറേബിയയിൽ നിന്ന് കേരളത്തിലെത്തിയ അസ്സയ്യിദ്അത്തുന്നിസ ബീമാ ബീവിയുടെ പുത്രൻ അശൈഖ് സയ്യിദ് ഷഹീദ് മാഹീൻ അബൂബക്കർ എന്നിവരുടെ ഖബറിടം സ്ഥിതി ചെയ്യുന്ന പള്ളിയിലേക്ക് ജനങ്ങളുടെ പ്രവാഹമാരംഭിച്ചു .ഉറൂസിനോടനുബന്ധിച്ചു പള്ളിയും പരിസരവും ദീപാലങ്കാരത്താൽ മുങ്ങി . വിവിധ കലാപരിപാടികളോടുകൂടി ഇന്നലെ രാവിലെ 8 നു ബീമാപള്ളി ഇമാം സബീർ സഖാഫി പ്രാർത്ഥനയോടെ ചടങ്ങുകൾ ആരംഭിച്ചു.പട്ടണ പ്രദക്ഷിണം ദർഗ ഷെരീഫിൽ നിന്ന് ആരംഭിച്ചു ജോനക പൂന്തുറ മാണിക്യ വിളാകം നൂറുൽ ഇസ്‌ലാം അറബിക് കോളേജി വഴി ബീമാ പള്ളിയിലേക്ക് തിരിച്ചെത്തുകയും തുടർന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസിയുടെ നേതൃവത്തിൽ മാനവ രാശിയുടെ നന്മക്കും മത സൗഹാർദ്ദത്തിനും വേണ്ടിയുള്ള പ്രാർത്ഥന ഒരു മണിക്കൂറോളം നീണ്ടു നിന്നു.ഹകബീർ ധ്വനികളുടെ അകമ്പടിയോടെ ജമാത്ത് പ്രസിഡന്റ് അഹമ്മദ് ഖനി ഹാജി കൊടിയേറ്റി .17 ഞായർ വരെ എല്ലാ ദിവസവും മത പ്രഭാഷണം രാത്രി 9 ന് നടത്തുന്നു .നൂറ്റാണ്ടുകൾക്ക് മുൻപ് അറേബിയയിൽ നിന്ന് കേരളത്തിൽ വന്നിട്ടുള്ള പുണ്യാത്മാക്കളിൽ ബീമാപള്ളിയിൽ അന്ത്യ വിശ്രമം കൊള്ളുന്ന അസ്സയ്യിദ്അത്തുന്നിസ ബീമാ ബീവി അവിടുത്തെ ഓമനപുത്രൻ അശൈഖ് സയ്യിദ് ഷഹീദ് മാഹീൻ അബൂബക്കർ ഒലിയുല്ലാഹ് അവർകളിൽ നിന്നും ദുഃഖിതരും നിലാരംബറുമായ നാനാ ജാതി മതസ്ഥരായ ജനങ്ങൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന ആശ്വാസ അനുഗ്രഹങ്ങൾ അവർണ്ണനീയമാണെന്നും പ്രസ്തുത പുണ്യാക്കളുടെ പേരിലാണ് വര്ഷം തോറും ബീമാപള്ളി മുസ്ലിം ജമാഅത്തു ഉറൂസ് മുബാറക് ആഘോഷിക്കുന്നതെന്ന് ജമാത്ത് പ്രസിഡന്റ് അഹമ്മദ് ഖനി ഹാജി പറയുന്നു എം എൽ എ ശിവകുമാർ ,മേയർ വി കെ പ്രശാന്ത് ,കൗൺസിലർ ബീമാപള്ളി റഷീദ് , ബീമാപള്ളി ജമാഅത്ത് ജെന : സെക്രട്ടറി അമാനുള്ള,ട്രെഷറർ കാസിം , തുടങ്ങിയവർ പങ്കെടുത്തു .

NO COMMENTS