കൊച്ചിയില്‍ പോലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ചു

200

കൊച്ചി: കൊച്ചിയില്‍ പോലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ചു. ചേരാനെല്ലൂരിലാണ് സംഭവം. കുത്തുകേസില്‍ കസ്റ്റഡിയിലെടുത്ത ഷഹീറാണ് മരിച്ചത്. എന്നാല്‍ കസ്റ്റഡില്‍ എടുത്ത സമയത്ത് തന്നെ ഇയാള്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായിരുന്നതായാണ് പോലീസ് പറയുന്നത്. ഇതിനെതുടര്‍ന്ന് ഇന്നലെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച്‌ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.
അമിതമായി മദ്യം ഉള്ളില്‍ ചെന്നുവെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ അനക്കമില്ലാതിരുന്നതിനെ തുടര്‍ന്ന് ഇയാളെ വീണ്ടും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പോലീസ് കസ്റ്റഡിയില്‍ ഇരിക്കെ തന്നെ മരണം സംഭവിച്ചതായാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കന്ന വിവരം. എന്നാല്‍ യാതൊരു വധത്തിലുള്ള മര്‍ദനവും നടന്നിട്ടില്ലെന്ന് പോലീസ് പറയുന്നു.
സംഭവം സംബന്ധിച്ച്‌ മരിച്ച ഷഹിറിന്റെ കുടുംബത്തിനും വ്യക്തതയില്ല. എന്നാല്‍ സത്യം പുറത്ത് വരണമെന്നും അവര്‍ ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY