ജൂലൈ മുതല്‍ മൊബൈല്‍ നമ്പറുകള്‍ പതിമൂന്ന് അക്കമാകും

322

ന്യൂഡല്‍ഹി : രാജ്യത്തെ മൊബൈല്‍ നമ്ബറുകള്‍ 13 അക്കമാകും. ജൂലായ് 1 മുതല്‍ നല്‍കുന്ന നമ്പറുകള്‍ 13 അക്കമാക്കാനാണ് ടെലികോം മന്ത്രാലയത്തിന്റെ നിര്‍ദേശം. അതേസമയം നിലവിലുള്ള നമ്ബറുകള്‍ ഒക്ടോബര്‍ 1 മുതല്‍ 13 അക്കമാക്കിത്തുടങ്ങും. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് രാജ്യത്തെ മൊബൈല്‍ നമ്ബറുകള്‍ 13 അക്കമാക്കാന്‍ തീരുമാനിച്ചത്. ഇത് സംബന്ധിച്ച അറിയിപ്പ് ടെലികോം മന്ത്രാലയം വിവിധ മൊബൈല്‍ ഫോണ്‍ കമ്ബനികള്‍ക്ക് നല്‍കി. ഡിസംബര്‍ 31 നകം രാജ്യത്തെ എല്ലാ മൊബൈല്‍ നമ്ബറുകളും 13 അക്കമാക്കണമെന്നാണ് കമ്ബനികള്‍ക്ക് മന്ത്രാലയം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം

NO COMMENTS