തെരുവുനായ പിഞ്ചുകുഞ്ഞിനെ കടിച്ചു പരുക്കേല്‍പിച്ചു

207

മലപ്പുറം• അടുക്കള വാതിലിലൂടെ വീട്ടിനകത്തു കയറിയ തെരുവുനായ പിഞ്ചുകുഞ്ഞിനെ കടിച്ചു പരുക്കേല്‍പിച്ചു. കോഡൂര്‍ ചെമ്മങ്കടവ് പട്ടര്‍കടവന്‍ റിയാദിന്റെ മകള്‍ ഇഷ (11 മാസം) ആണ് തെരുവുനായയുടെ അക്രമത്തിനിരയായത്. മുഖത്തും തലയിലും ദേഹത്തും പരുക്കേറ്റിട്ടുണ്ട്. കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെയാണു സംഭവം. കുട്ടി വീട്ടിനുള്ളില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. നാട്ടുകാര്‍ നായയെ തല്ലിക്കൊന്നു.

NO COMMENTS

LEAVE A REPLY