പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം ക്രൂരമായി കൊലപ്പെടുത്തി

211

ഹൈദരാബാദ് • ഹൈദരാബാദിലെ ബൊല്ലാറില്‍ പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം ക്രൂരമായി കൊലപ്പെടുത്തി. നിരവധികേസുകളില്‍ പ്രതിയായ അനില്‍ കുമാറാണ് ക്രൂരത നടത്തിയത്. ഇയാള്‍ അടുത്തിടെയാണ് ജയില്‍വാസത്തിനുശേഷം പുറത്തിറങ്ങിയത്.
ശനിയാഴ്ച വൈകീട്ട് അമ്മയ്ക്കൊപ്പം കള്ളുഷാപ്പിന് സമീപമുള്ള കടയിലെത്തിയതാണ് മൂന്നാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി. മിഠായി കാണിച്ചാണ് അനില്‍ കുമാര്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ക്രൂരമായി പീഡിപ്പിക്കുകയും വലിയ കല്ലുപയോഗിച്ച്‌ പെണ്‍കുട്ടിയുടെ തലയില്‍ ഇടിച്ചു കൊല്ലുകയായിരുന്നുവെന്ന് ബൊല്ലാറം എസ്‌ഐ എം സതീഷ് കുമാര്‍ പറഞ്ഞു.
ഇന്നലെ രാത്രി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്നാണ് ഒറ്റപ്പെട്ട പ്രദേശത്ത് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതിക്കായി പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചെന്നും എസ്‌ഐ അറിയിച്ചു.

NO COMMENTS

LEAVE A REPLY