കേരളത്തിൽ ഇടതു മുന്നണിക്ക് വിജയ സാധ്യത ; സിപിഐ

40

തിരുവനന്തപുരം : ഇടതു മുന്നണിക്ക് 12 സീറ്റിൽ വിജയ സാധ്യതയുണ്ടെന്ന് സിപിഐ സംസ്‌ഥാന എക്‌സിക്യൂ ട്ടീവ് വിലയിരുത്തി. തിരുവനന്തപുരത്ത് നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കാമെന്ന പ്രതീക്ഷയും പാർട്ടി നേതൃത്വം പങ്കുവച്ചു. ആറ്റിങ്ങൽ, പത്തനംതിട്ട, ഇടുക്കി, ചാലക്കുടി, ആലത്തൂർ, പാലക്കാട്, കണ്ണൂർ, വടകര, കാസർകോട്, കോഴിക്കോട് സീറ്റുകളിലും ഇടതു മുന്നണിക്ക് വിജയിക്കാനാകുമെന്നാണ് സിപിഐ വിലയിരുത്തൽ.

കഴിഞ്ഞ തിരഞ്ഞെടുപ്പിലെ പോലെ കോൺഗ്രസ് അനുകൂല തംരംഗം ഉണ്ടാകില്ലെന്ന് യോഗത്തിൽ നേതാക്കൾ അഭിപ്രായപ്പെട്ടു. കോൺഗ്രസ് അധികാരത്തിൽ തിരിച്ചുവരുമെന്ന ചിന്ത ജനങ്ങളിലുണ്ടായിരുന്നതും രാഹുൽ ഗാന്ധി മത്സരിക്കാനെത്തി യതും കഴിഞ്ഞ തവണ അവർക്ക് അനുകൂല ഘടമായി ഇത്തവണ രാഹുൽ അനുകൂല തരംഗം ഇല്ല.

ബിജെപിയെ എതിർക്കാൻ എൽഡിഎഫിനെ കഴിയൂ എന്ന ചിന്ത ജനങ്ങളിലുണ്ടെന്നും തൃശൂരും മാവേലിക്കരയും ജയം ഉറപ്പിക്കാവുന്ന സീറ്റുകളാണെന്നും സിപിഐ വിലയിരുത്തുന്നു.

NO COMMENTS

LEAVE A REPLY