ശശികലയ്ക്കും എടപ്പാടി പളനിസാമിയ്ക്കുമെതിരെ കേസ്

253

ചെന്നൈ : കൂവത്തൂരിലെ റിസോര്‍ട്ടില്‍ ശശികല പാര്‍പ്പിച്ചിരുന്ന എംഎല്‍എമാര്‍ക്ക് കാവല്‍ നിന്ന 40 പേരെ പോലീസ് അറസ്റ്റുചെയ്തു. ശശികലയുടെ ഗുണ്ടകളാണ് ഇവരെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ ശശികലയ്ക്കും നിയമസഭാ കക്ഷിനേതാവ് എടപ്പാടി പളനിസാമിയ്ക്കും എതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. എംഎല്‍എമാരെ തടവിലാക്കി എന്ന് ചൂണ്ടിക്കാട്ടി മധുര എംഎല്‍എ ശരവണന്‍ നല്‍കിയ പരാതിയിലാണ് ശശികലയ്ക്കും പളനിസാമിക്കും എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം, എംഎല്‍.എമാര്‍ താമസിക്കുന്ന റിസോര്‍ട്ടില്‍ വന്‍ പോലീസ് സംഘമാണ് ക്യാമ്പ് ചെയ്തിരിക്കുന്നത്. എംഎല്‍എമാരെ ഇവിടെ നിന്നും നീക്കാനുള്ള ശ്രമവും പോലീസ് നടത്തുന്നുണ്ട്.

NO COMMENTS

LEAVE A REPLY