അഞ്ജുവിന് പിന്തുണയുമായി എ എഫ്‌ ഐ

826

ന്യൂഡല്‍ഹി • അഞ്ജു ബോബി ജോര്‍ജിന് അത്‍ലറ്റിക് ഫെഡറേഷന്‍ ഒാഫ് ഇന്ത്യ (എഎഫ്‌ഐ) രംഗത്ത്. രാജ്യത്തിന് വേണ്ടി നിരവധി മെഡലുകള്‍ വാരിക്കൂട്ടിയ അഞ്ജു ബോബി ജോര്‍ജ് ഇന്ത്യ കണ്ട മികച്ച അത്‍ലറ്റുകളില്‍ ഒരാളാണ്. കായികരംഗത്തിന്റെ നന്മയ്ക്കുവേണ്ടി മാത്രമേ അഞ്ജു പ്രവര്‍ത്തിക്കൂവെന്നും എഎഫ്‌ഐ വ്യക്തമാക്കി.
അഞ്ജുവിന്‍റെ സഹോദരന്‍ അജിത്ത് മാര്‍ക്കോസിന് രാജ്യാന്തര പരിശീലക ലൈസന്‍സുണ്ട്. കായികമേഖലയില്‍ അഞ്ജുവിന്റെയും കുടുംബത്തിന്റെയും സംഭാവനങ്ങളെ അംഗീകരിക്കുന്നതിന് പകരം അനാശ്യവവിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ലെന്നും എഎഫ്‌ഐ വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടികാണിച്ചു.
കായികരംഗം രാഷ്ട്രീയത്തിന് അതീതമാണെന്നും കായികലോകത്തിനുളള അഞ്ജുവിന്റെ സംഭാവനകളെ അത്‍ലറ്റിക് ഫെഡറേഷന്‍ ഒാഫ് ഇന്ത്യ എന്നും ഒാര്‍മിക്കുമെന്നും ഫെഡറേഷന്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY