കെ.ബാബുവിനെതിരായ അനധികൃത സ്വത്ത്സമ്ബാദന കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം വിപുലീകരിച്ചു

169

കൊച്ചി: കെ.ബാബുവിനെതിരായ അനധികൃത സ്വത്ത്സമ്ബാദന കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം വിപുലീകരിച്ചു. രണ്ട് ഡിവൈഎസ്പിമാരേയും മൂന്ന് സിഐമാരേയും സംഘത്തില്‍ ഉള്‍പ്പെടുത്തി. വിജിലന്‍സ് അഞ്ച് സംഘങ്ങളായാണ് ഇനി കേസ് അന്വേഷിക്കുക. കേരളത്തിന് പുറത്തുപോയും സംഘം വിവരങ്ങള്‍ ശേഖരിക്കും.ഒരു സംഘം ബാബുവിന്റെ ഭൂമി ഇടപാടുകള്‍ അന്വേഷിക്കാന്‍ തമിഴ്നാട്ടിലേക്ക് പോകും. തമിഴ്നാട്ടിലെ ഭൂമി ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ക്ക് വിജിലന്‍സ് ആണ്ടിപ്പെട്ടി കടമലൈക്കുണ്ട് താലൂക്ക് സബ് രജിസ്ട്രാര്‍ക്ക് കത്ത് നല്‍കി. കെ. ബാബുവിന്റെ ബന്ധുക്കള്‍ക്ക് അവിടെയുള്ള സ്വത്തുകളുടെ മുഴുവന്‍ വിവരങ്ങളും അന്വേഷിച്ച്‌ കൊണ്ടാണ് തമിഴ്നാട് രജിസ്ട്രേഷന്‍ വകുപ്പിന് വിജിലന്‍സ് കത്ത് നല്‍കിയിരിക്കുന്നത്.
നേരത്തെ സംസ്ഥാന രജിസ്ട്രേഷന്‍ ഐജിക്ക് കെ.ബാബുവിന്റെയും ബന്ധുകളുടെയും ബിനാമികളെന്ന് കണ്ടെത്തിയ ബാബുറാമിന്റെയും തൃപ്പൂണിത്തുറ സ്വദേശിയായ മോഹന്‍ദാസിന്റെയും മുഴുവന്‍ ഭൂമി ഇടപാടുകളുടെയും വിവരങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ട് സംസ്ഥാന രജിസ്ട്രേഷന്‍ വകുപ്പിന് കത്ത് നല്‍കിയിരുന്നു.
ഇതിന്റെ തുടര്‍ച്ചയായിട്ടാണിപ്പോള്‍ തമിഴ്നാട്ടിലുള്ള ഭൂമി സംബന്ധിച്ച വിവരങ്ങള്‍ തേടി തമിഴ്നാട് രജിസ്ട്രാര്‍ക്ക് കത്ത് നല്‍കിയിരിക്കുന്നത്. മറ്റൊരു സംഘം ബാബുവിന്റെ ഇടപാടുകള്‍ അന്വേഷിക്കാന്‍ വിദേശത്തേക്ക് പോകുമെന്നുമാണ് വിവരം.

NO COMMENTS

LEAVE A REPLY