അഴിമതിക്കേസുകളില്‍ സര്‍ക്കാര്‍ ധീരമായി മുന്നോട്ട് പോകണമെന്നു വി.എസ്. അച്യുതാന്ദന്‍

158

തിരുവനന്തപുരം: അഴിമതിക്കേസുകളില്‍ സര്‍ക്കാര്‍ ധീരമായി മുന്നോട്ട് പോകണമെന്നു ഭരണപരിഷ്കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാന്ദന്‍. അങ്ങനെ മുന്നോട്ട് പോകുമെന്നാണു പ്രതീക്ഷയെന്നും വി.എസ് തിരുവനന്തപുരത്ത് പറഞ്ഞു. ഉന്നത ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ക്കെതിരായ വിജിലന്‍സ് നടപടി സംബന്ധിച്ച ചോദ്യത്തിനായിരുന്നു വി.എസിന്‍റെ മറുപടി. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ അനുകൂലിച്ചു വി.എസ്.അച്യുതാന്ദന്‍ നേരത്തെ അഭിപ്രായം വ്യക്തമാക്കിയിരുന്നു.

NO COMMENTS

LEAVE A REPLY