ടിപ്പർ നിയന്ത്രണംവിട്ടു മറിഞ്ഞു; ഡ്രൈവർക്ക് പരുക്ക്

169

മലപ്പുറം ∙ എടപ്പാൾ- പട്ടാമ്പി റോഡിൽ ശുകപുരം താഴത്തങ്ങാടി പള്ളിക്കു മുൻവശം ടിപ്പർ ലോറി നിയന്ത്രണംവിട്ടു മറിഞ്ഞു. സമീപത്തെ വീടിന്റെ മതിൽ ഇടിച്ചു തകർത്ത് ലോറി നടു റോഡിൽ മറിയുകയായിരുന്നു. നിസാര പരുക്കുകളോടെ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.