ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള മോഡി ഭരണകൂടത്തിന്‍റെ ഗൂഢശ്രമത്തിന്‍റെ ഭാഗമാണ് ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരാനുള്ള നീക്കം : വി.എം.സുധീരന്‍

163

രാഷ്ട്രീയലക്ഷ്യം വച്ചുകൊണ്ട് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള മോഡി ഭരണകൂടത്തിന്റെ ഗൂഢശ്രമത്തിന്റെ ഭാഗമാണ് ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരാനുള്ള നീക്കമെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു. രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ത്ത് വര്‍ഗീയ ധ്രുവീകരത്തിലേക്ക് എത്തിക്കാനാണ് ഇതുവഴി കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജനദ്രോഹ പ്രവര്‍ത്തനങ്ങളിലൂടെ വന്‍ ജനരോക്ഷം നേരിടുന്ന ബി.ജെ.പി സര്‍ക്കാര്‍ അതില്‍ നിന്നും ജനശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള നടപടികളുമായി മുന്നോട്ട് വരുന്നത്. ജനങ്ങളുടെ ഐക്യത്തേക്കാളും രാജ്യതാല്‍പ്പര്യത്തേക്കാളും തങ്ങള്‍ക്ക് വലുത് സങ്കുചിത വര്‍ഗീയരാഷ്ട്രീയമാണെന്ന സംഘപരിവാറിന്റെ കാഴ്ചപ്പാടാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കത്തില്‍ പ്രതിഫലിക്കുന്നത്. രാജ്യത്ത് അസ്വസ്ഥത വളര്‍ത്താന്‍ മാത്രം ഇടവരുത്തുന്ന ഇത്തരം നിഷേധാത്മക നീക്കങ്ങളെ എല്ലാ ജനാധിപത്യ മതേതരവിശ്വാസികളും ഒറ്റക്കെട്ടായി എതിര്‍ത്ത് തോല്‍പ്പിക്കണമെന്നും സുധീരന്‍ അഭ്യര്‍ത്ഥിച്ചു.

NO COMMENTS

LEAVE A REPLY