തലശ്ശേരി – കൂര്‍ഗ് റോഡ് തകര്‍ന്നു: ഗതാഗതം നിര്‍ത്തി വെച്ചു

237

ഇരിട്ടി : തലശ്ശേരി-കൂര്‍ഗ് അന്തര്‍സംസ്ഥാന പാതയിലെ പെരുമ്ബാടി തടാകത്തിന് സമീപം 30 മീറ്ററോളം റോഡ് തകര്‍ന്ന് ഗതാഗതം നിര്‍ത്തി വെച്ചു. മാക്കൂട്ടം-ചുരം റോഡിലാണ് ഗതാഗതം തടസപ്പെട്ടത്. വിരാജ് പേട്ട വഴി പോകേണ്ട വാഹനങ്ങള്‍ മാനന്തവാടി വഴി തിരിച്ചുവിട്ടു. വ്യാഴാഴ്ച രാവിലെ ആറരയോടെയായിരുന്നു സംഭവം. ഒരു ലോറി കടന്നു പോയ ഉടനെയായിരുന്നു റോഡ് തകര്‍ന്നത്. ലോറിക്കാര്‍ അതു വഴി വന്ന വാഹനങ്ങളെ തടഞ്ഞതു കൊണ്ട് വന്‍ ദുരന്തം ഒഴിവായി.ഈ പാതയിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിക്കാന്‍ കാലതാമസം നേരിടും.

NO COMMENTS