നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍

229

കോട്ടയം: കോട്ടയം എരുമേലിയില്‍ നാലാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച അച്ഛന്‍ അറസ്റ്റിലായി. പമ്പാവാലി മൂലക്കയം സ്വദേശിയാണ് പിടിയിലായത്. കുട്ടിയുടെ അമ്മ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വഴി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. നേരത്തെ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്നത് കണ്ട് തടയാന്‍ ശ്രമിച്ചപ്പോള്‍ ഭര്‍ത്താവ് തന്നെ മര്‍ദ്ദിക്കുകയായിരുന്നെന്ന് ഇവര്‍ പരാതിയില്‍ പറയുന്നു. വീണ്ടും കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോഴാണ് പൊലീസില്‍ പരാതിപ്പെട്ടതെന്നും കുട്ടിയുടെ അമ്മ പറയുന്നു.

NO COMMENTS

LEAVE A REPLY