ഹാദിയ കേസ് : എന്‍ഐഐ അല്ലെങ്കില്‍ സിബിഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി

175

ന്യൂഡല്‍ഹി: അഖിലയെ മതംമാറ്റി ഹാദിയയാക്കിയ കേസ് എന്‍ഐഐ അല്ലെങ്കില്‍ സിബിഐ അന്വേഷിക്കണമെന്ന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. കേരള പോലീസിന്റെ പക്കലാണ് കേസിന്റെ വിശദാംശങ്ങള്‍ ഉള്ളതെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. സംഭവുമായി ഭീകര സംഘടനകള്‍ക്കുള്ള ബന്ധം സംബന്ധിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. അഖിലയുമായുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ പ്രശ്നം രൂക്ഷമായതിന് ശേഷം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ ഷെഫിന്‍ ജഹാന്‍ ഹര്‍ജി നല്‍കിയിരുന്നു. തുടര്‍ന്നാണ് കോടതി ഈ നിര്‍ദേശം നല്‍കിയത്. ഷെഫിന്‍ ജഹാന്റെ ജീവിത സാഹചര്യം വിശദമാക്കാനും എന്‍ഐഎയോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു . ഇവരുടെ ഭീകര സംഘടനാ ബന്ധം തെളിയിക്കുന്ന രേഖകള്‍ ഒരാഴ്ചക്കുള്ളില്‍ ഹാജരാക്കാന്‍ അഖിലയുടെ പിതാവ് അശോകനോടും ആവശ്യപ്പെട്ടിരുന്നു. ഷെഫിന് ഐഎസ് ഉള്‍പ്പെടെയുള്ള സംഘടനകളുമായി നല്ല രീതിയിലുള്ള അടുപ്പമുണ്ടെന്ന് അശോകനുവേണ്ടി ഹാജരായ അഭിഭാഷകര്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

NO COMMENTS