പോലീസ് ഇന്റേണല്‍ വിജിലന്‍സ് സംവിധാനം ടി.പി സെന്‍കുമാര്‍ പുന:സ്ഥാപിച്ചു

172

തിരുവനന്തപുരം: സംസ്ഥാന പോലീസിലെ ഇന്റേണല്‍ വിജിലന്‍സ് സംവിധാനം പുന:സ്ഥാപിച്ചു കൊണ്ട് ഡി.ജി.പി ടി.പി സെന്‍കുമാര്‍ ഉത്തരവറക്കി. നിഥിന്‍ അഗര്‍വാളിനെ ചീഫ് വിജിലന്‍സ് ഓഫീസറായി നിയമിച്ചു. സംവിധാനത്തെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നിട്ടുണ്ട്.2009 ല്‍ സെന്‍കുമാര്‍ മുന്‍കൈയ്യെടുത്ത് സ്ഥാപിച്ചവിജിലന്‍സ് സെല്‍ പിന്നീട് നിഷ്‌ക്രിയമായി മാറിയിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാര്‍അധികാരത്തില്‍ വന്നശേഷവും സംവിധാനം പുന:സ്ഥാപിച്ചില്ല. ആഭ്യന്തര വിജിലന്‍സ് സംവിധാനം കാര്യക്ഷമമാക്കുന്നതിലൂടെ പോലീസ് സേനയിലെ ദുഷ്പ്രവണതകള്‍ ഒരു പരിധിവരെയെങ്കിലുംഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ.സെന്‍കുമാറിനെതിരെ സര്‍ക്കാര്‍ നീക്കങ്ങള്‍ തുടരുന്നതിനിടെയാണ് സേനയെ ശുദ്ധീകരിക്കാനുള്ളനീക്കങ്ങളുമായി സെന്‍കുമാര്‍ മുന്നോട്ടുപോകുന്നത്.

NO COMMENTS