ഒ രാജഗോപാല്‍ എം എല്‍ എ യുടെ ഓഫീസ് കെട്ടിടത്തിനു നേരെ ആക്രമണം

218

തിരുവനന്തപുരം: ബിജെപി എംഎല്‍എ ഒ. രാജഗോപാലിന്റെ ഒാഫിസിനുനേരെ ആക്രമണം. നേമത്തെ ഓഫീസ് കെട്ടിടത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഒാഫിസിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ലുകളും ജനല്‍ ചില്ലുകളും കല്ലേറില്‍ തകര്‍ന്നു. ശനിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു ആക്രമണം. രാജഗോപാല്‍ എംഎല്‍എ സംഭവസ്ഥലം സന്ദര്‍ശിച്ചു. സിപിഎമ്മാണ് ആക്രമണത്തിന് പിന്നിലെന്ന് രാജഗോപാല്‍ ആരോപിച്ചു. സംഭവത്തിന് പിന്നില്‍ എന്താണ് കാരണമെന്ന് അറിയില്ല. രാത്രി 12 മണിവരെ ബിജെപി പ്രവര്‍ത്തകര്‍ ഒാഫിസില്‍ ഉണ്ടായിരുന്നു. അതിനു ശേഷം ഒന്നര മണിയോടെയാണ് ആക്രമണം ഉണ്ടായത് എന്നാണ് വിവരം. ഒരു സംഘം ആളുകള്‍ എത്തി കല്ലേറ് നടത്തുകയും പിന്നീട് ഒരുസംഘം കാറിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയായിരുന്നുവെന്നും രാജഗോപാല്‍ പറഞ്ഞു. വാഹനങ്ങളിലും കെട്ടിടത്തിലും വടിവാളുകൊണ്ട് വെട്ടിയ പാടുകള്‍ ഉണ്ടെന്ന് ബിജെപി പ്രവര്‍ത്തകരും ആരോപിച്ചു.

NO COMMENTS

LEAVE A REPLY