ആന്റണി രാജുവിനും അഹമ്മദ് ദേവർകോവിലിനും പകരം കെ ബി ഗണേഷമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും ; മുഖ്യമന്ത്രി

42

തിരുവനന്തപുരം . ആന്റണി രാജുവിനും അഹമ്മദ് ദേവർകോവിലിനും പകരം കെ ബി ഗണേഷമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിമാരാകുമെന്ന ഇടതുമുന്നണി തീരുമാനം നടപ്പാകുമെന്നും മന്ത്രിസഭയിൽ മറ്റു മാറ്റങ്ങളുണ്ടാകില്ലെന്നും സൂചിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തേ എടുത്ത തീരുമാനം നടപ്പാക്കുന്ന കാര്യത്തിൽ സംശയം ഉണ്ടാകേണ്ട കാര്യമില്ലെന്നും നടപ്പാക്കു മെന്നു പറയുന്ന കാര്യങ്ങൾ നടപ്പാക്കുകതന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുൻപ് എടുത്ത തീരുമാനങ്ങൾ നടപ്പാക്കാൻ കെൽപുള്ള മുന്നണിയാണ് എൽഡിഎഫ് അതു തക്കസമയത്തു ചർച്ച ചെയ്തു നടപ്പാക്കും. പറഞ്ഞ കാര്യം അതേപടി നടപ്പാക്കുകയാണ് ഞങ്ങളുടെ ശീലം ഉമ്മൻ ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയെന്നു സിബിഐ കണ്ടെത്തിയ ഗണേഷ്കുമാറിനെ മന്ത്രിസഭയിൽ എടുക്കുന്നതിനെക്കുറിച്ചുള്ള വിമർശനങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ ഗൂഢാലോചനയിക്കു പിന്നിൽ ആരാ എന്ന് ഇനിയും പുറത്തുവരാനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചില സ്ഥാനങ്ങൾക്കു വേണ്ടി ചിലരുടെ ഗൂഢാലോചന നീക്കങ്ങളും ഉണ്ടായെന്ന് അതുമായി ബന്ധപ്പെട്ടവർ പറഞ്ഞിട്ടുണ്ട്. സി ബി ഐ റിപ്പോർട്ടിൽ യുഡിഎഫ് എന്തെങ്കിലും പ്രശ്നങ്ങൾ ഉന്നയിച്ചാൽ നിയമ പരിശോധന നടത്തി ഉചിത നടപടി സ്വീകരിക്കും. അന്വേഷണം ആവശ്യപ്പെട്ടു കത്തു തരുന്നുണ്ടോ എന്ന് യുഡിഎഫിനോടുതന്നെ ചോദിക്കണ൦

ഗൂഢാലോചനയിൽ മുഖ്യമന്ത്രിയാണ് ഒന്നാം പ്രതിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ചൂണ്ടിക്കാട്ടിയപ്പോൾ അവർ ആവശ്യത്തിൽ നിന്ന് എന്തുകൊണ്ടു പിന്നോട്ടുപോയി എന്നു പിണറായി ചോദിച്ചു. “സോളർ കേസ് സംബന്ധിച്ച് വീണ്ടും ചർച്ച വരുന്നത് മരിച്ചുപോയ ഉമ്മൻ ചാണ്ടിയെ ആണു ബാധിക്കുക. എന്നിട്ടും ഇത്തരം കാര്യങ്ങൾ ബോധപൂർവം ഉയർത്തിക്കൊണ്ടു വരികയാണ്. അന്ന ചില കാര്യങ്ങൾ മറഞ്ഞിരിക്കുന്നുണ്ടായിരുന്നു എന്നല്ലേ യുഡിഎഫ് നേതാക്കളുടെ പ്രതികരണങ്ങൾ കാണിക്കുന്നത്. അതെന്തിനാണ് നമ്മുടെ പിടലിക്ക് ഇടുന്നത് അന്നത്തെ പ്രശ്നങ്ങൾ കണക്കിലെടുത്ത് പ്രതിപക്ഷമെന്ന നിലയ്ക്ക് തങ്ങൾ പ്രതിഷേധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷം ആവശ്യപ്പെട്ടാൽ സിബിഐ അന്വേഷണത്തിന് തയാറാ കുമോ എന്ന ചോദ്യത്തിന് ആദ്യം അവർ അവശ്യം ഉന്നയിക്കട്ടെ എന്നില്ല തീരുമാനിക്കാം എന്നായിരുന്നു. പ്രതികരണം 3 തവണ പിണറായി വിജയനെ ഫ്ലാറ്റിൽ വച്ച്, കണ്ടിരുന്നെന്ന് ദല്ലാൾ നന്ദകുമാറിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് ഇറക്കിവിട്ടവർ പിന്നെ കാണാൻ വരുമോ എന്ന മറുചോദ്യമായിരുന്നു മുഖ്യമന്ത്രിയുടെ ഉത്തരം.

NO COMMENTS

LEAVE A REPLY