അര്‍ണാബ് ഗോസ്വാമിക്ക് എതിരെ സാക്കിര്‍ നായിക്ക് മാനനഷ്ടക്കേസ് നല്‍കി

145

മുംബൈ: തനിക്കെതിരെ വിദ്വേഷ പ്രചാരണവും മാധ്യമ വിചാരണയും നടത്തി എന്നാരോപിച്ച് ടൈംസ് നൗ ചീഫ് എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിക്ക് എതിരെ വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്ക് 500 കോടിരൂപയുടെ മാനനഷ്ടക്കേസ് നല്‍കി. വിവിധ മതവിഭാഗങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്താന്‍ ചാനല്‍ കാരണമായി എന്നും തന്റെയും മുസ്‌ലിം ജനതയുടേയും മതവികാരം വ്രണപ്പെടുത്തിയെന്നും അഭിഭാഷകനായ മുബിന്‍ സോല്‍കര്‍ മുഖേന നല്‍കിയ നോട്ടീസില്‍ കുറ്റപ്പെടുത്തുന്നു.
തനിക്കെതിരായ പ്രചരണത്തില്‍ ടൈംസ് നൗ ചാനലും അര്‍ണബും മാപ്പ് പറയണമെന്നും സാകിര്‍ നായിക് ആവശ്യപ്പെട്ടു. സാക്കിര്‍ നായിക്കിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയ എല്ലാ ചാനലുകള്‍ക്കെതിരെയും പരാതി നല്‍കുമെന്ന് അഭിഭാഷകന്‍ പറഞ്ഞു.