മണിപ്പൂരിലെ സംസ്ഥാന മ്യൂസിയത്തിനു സമീപമുണ്ടായ സ്ഫോടനത്തിൽ രണ്ടു പേർക്ക് പരുക്ക്

172

ഇംഫാൽ ∙ മണിപ്പൂരിലെ സംസ്ഥാന മ്യൂസിയത്തിനു സമീപമുണ്ടായ സ്ഫോടനത്തിൽ രണ്ടു പേർക്ക് പരുക്ക്. ഒരു സിആർപിഎഫ് ജവാനും പ്രദേശവാസിയായ കുട്ടിക്കുമാണ് പരുക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

അസമിലെ കൊക്രജാറിൽ ഭീകരാക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മണിപ്പൂരിൽ സ്ഫോടനമുണ്ടായിരിക്കുന്നത്.